സംഘര്‍ഷത്തിന്റെ തുടക്കം ടെന്റ് പൊളിച്ചത്
ന്യൂഡല്‍ഹി: ഇരു ഭാഗത്തും ആള്‍നാശമുണ്ടാക്കിയ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിലേക്ക് നയിച്ചത് ഗല്‍വാന്‍ നദീ കരയിലെ ചൈനയുടെ ടെന്റ് പൊളിച്ചുനീക്കാന്‍ ഇന്ത്യന്‍ പട്രോള്‍ സംഘം ശ്രമിച്ചതെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ആറിന് ഇരു ഭാഗത്തെയും ലഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇത് പൊളിച്ചുനീക്കുമെന്ന് ചൈന സമ്മതിച്ചിരുന്നു.
ഈ ഭാഗത്ത് നിന്നും ഇരു സേനകളും പിന്മാറാനും സമ്മതിച്ചിരുന്നതാണ്. അത് ചെയ്യാതിരുന്നതോടെ ഇവിടെയുള്ള ടെന്റ് ഇന്ത്യന്‍ സൈനികര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത് ചൈനീസ് സൈനികര്‍ എതിര്‍ത്തത് കൈയാങ്കളിയിലും കനത്ത സംഘര്‍ഷത്തിലേക്കും നയിക്കുകയായിരുന്നു.
ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യയുടെ കേണല്‍ സന്തോഷ് ബാബുവിനെ മര്‍ദിക്കാന്‍ തുടങ്ങിയതോടെയാണ് ഇരു ഭാഗവും വടിയും കമ്പിയുമായി ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ നിരവധി സൈനികര്‍ ഗല്‍വാന്‍ നദിയിലേക്ക് വീണു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ഇത്. ആ സമയം താപനില പൂജ്യത്തിനും താഴെയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഇവിടെ നിന്നും ഇരു ഭാഗത്തെ സൈനികരും പിരിഞ്ഞുപോയതെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."