തോമസ് ചാഴികാടന്‍ പത്രിക സമര്‍പ്പിച്ചു
കോട്ടയം: ആരവുങ്ങളും ആവേശവും ഒഴിവാക്കി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ പി.കെ സുധീര്‍ ബാബുവിനാണ് പത്രിക കൈ്മാറിയത്. കോണ്‍ഗ്രസിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കളും പത്രിക സമര്‍പ്പണത്തിന് ചാഴികാടനോടൊപ്പം എത്തിയിരുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യം സമര്‍പ്പിക്കപ്പെടുന്ന പത്രികയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റേത്.ഇന്നലെ ഉച്ചയോടെയാണ് ചാഴികാടന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. ജോസ് കെ മാണി എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു്. നാലു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പണത്തിനായി ചാഴികാടനെത്തുന്നതും കാത്ത് നേതാക്കളും പ്രവര്‍ത്തകരുമായി നിരവധിപ്പേരും കലക്ട്രേറ്റിന് സമീപം എത്തിയിരുന്നു.
നേതാക്കളായ ജോയി എബ്രഹാം, ലതികാ സുഭാഷ്, തോമസ് ഉണ്ണിയാടന്‍, സ്റ്റീഫന്‍ ജോര്‍ജ്ജ്, ഇ.ജെ ആഗസ്തി, സണ്ണി തെക്കേടം, സണ്ണി പാമ്പാടി, സക്കറിയാസ് കുതിരവേലി, പി.ആര്‍ സോന, തുടങ്ങിയവരും എത്തിയിരുന്നു. പത്രിക സമര്‍പ്പണം കഴിഞ്ഞതോടെ ഇനി പൂര്‍ണ്ണമായും പരസ്യപ്രചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.
തുറന്ന വാഹനത്തില്‍ ചാഴികാടന്റെ പര്യടനം നാളെ ആരംഭിക്കും. വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ രാവിലെ 8.30ന് മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി ജന സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പര്യടന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."