സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ശ്രമം: പരാതി നല്‍കി
കൊടുവള്ളി: കരുവന്‍പൊയില്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഭൂമി കയ്യേറാനുള്ള ശ്രമത്തിനെതിരേ സ്വകാര്യ വ്യക്തി വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, സര്‍വേ സൂപ്രണ്ടണ്ട്, കൊടുവള്ളി മുനിസിപ്പാലിറ്റി സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. 2002 മുതല്‍ മറ്റു വ്യക്തികള്‍ നടത്തിയ കയ്യേറ്റ ശ്രമങ്ങള്‍ പൊതുജനങ്ങളുടെയും സര്‍ക്കാറിന്റെയും ഇടപെടല്‍ മൂലം തടസപ്പെടുകയായിരുന്നു. മൂന്നു തവണ തഹസീല്‍ദാറടക്കമുള്ളവര്‍ ഇടപെട്ട് അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാര്‍ വക ഭൂമിയാണെന്ന് തീര്‍പ്പാക്കിയ സ്ഥലം ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടേതാണെന്ന് രേഖ ഉണ്ടണ്ടാക്കിയാണ് ശ്രമം.
മാസങ്ങള്‍ക്ക് മുന്‍പ് കയ്യേറ്റ ഭൂമിയില്‍ കരിങ്കല്‍ ഭിത്തികെട്ടാനുള്ള ശ്രമം നാട്ടുകര്‍ തടയുകയും മുനിസിപ്പാലിറ്റി അധികൃതര്‍ വില്ലേജ് ഓഫിസിലെ രേഖകള്‍ പരിശോധിച്ച് സ്വകാര്യവ്യക്തിയുടെ ഭൂമിയല്ല അതെന്ന് ഉറപ്പു വരുത്തി പ്രവൃത്തികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ്. ഇതവഗണിച്ചാണ് പുതിയ കയ്യേറ്റ ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരേയാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."