പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനം: കോണ്‍ഗ്രസ് വക്താവ് സജ്ഞയ് ഝായെ സ്ഥാനത്തുനിന്ന് നീക്കി
ന്യൂഡല്‍ഹി: പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് സജ്ഞയ് ഝാക്കെതിരെ നടപടി. അദ്ദേഹത്തെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്നും നീക്കിയതായി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു. കോണ്‍ഗ്രസിന്റെ നാഷണല്‍ മീഡിയ പാനലിസ്റ്റായി അഭിഷേക് ദത്തിനേയും സാധനാ ഭാരതിയേയും പാര്‍ട്ടി നിയമിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തന രീതി മാറ്റേണ്ടതുണ്ടെന്നും അലസമായ പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നതെന്നമായിരുന്നു ലേഖനത്തിലെ പരപാമര്ശം. പാര്‍ട്ടിയെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളൊന്നും നേതൃത്വത്തില്‍ നിന്നുണ്ടാകുന്നില്ലെന്നും പാര്‍ട്ടിയുടെ നിഷ്ക്രിയത്വം മനസിലാക്കാന്‍ കഴിയാത്ത നിരവധി പേര് ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നുണ്ടെന്നും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു.
അതേസമയം തന്നെ നീക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ സജ്ജയ് ഝാ ട്വിറ്ററില്‍ രംഗത്തെത്തി. സ്വേച്ഛാധിപതിയായിപ്പോകാതിരിക്കാന് പേരുമാറ്റി പാര്‍ട്ടിയെ വിമര്‍ശിച്ച് എഴുതിയ വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്റുവെന്നും അത്തരത്തിലുള്ള ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് വളരെ മാറിപ്പോയന്നുമായിരുന്നു ഝാ കുറിച്ചത്. ഇനിയും കോണ്‍ഗ്രസിന്റെ പോരാളിയായി താന്‍ തുടരുമെന്നും ഝാ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."