രാജ്യത്തെ ഏതു പൗരനേയും പോലെയാണ് എഡിജിപിയുടെ മകള്‍; അറസ്റ്റ് തടയില്ല: ഹൈക്കോടതി
കൊച്ചി: പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് തടയണമെന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി രാജ്യത്തെ ഏതു പൗരനേയും പോലെയാണ് എഡിജിപിയുടെ മകളെന്നും പറഞ്ഞു. കോടതിയുടെ സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകള്‍. എന്തിനാണ് അറസ്റ്റിനെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
കേസിലെ തുടര്‍നടപടികള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യം കോടതി വ്യാഴാഴ്ച പരിഗണിക്കും.
കേസില്‍ സ്‌നിഗ്ദ്ധയെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."