HOME
DETAILS
MAL
വന്യജീവി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം കൂടി അനുവദിക്കും
backup
July 14 2016 | 04:07 AM
തിരുവനന്തപുരം: മലമ്പുഴയിലെ വാളയാര്‍ മുതല്‍ കല്ലടിക്കോട് വരെയുള്ള വനപ്രദേശങ്ങളില്‍ വന്യജീവികളുടെ ആക്രമണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 20 ലക്ഷം രൂപ അധികമായി സര്‍ക്കാര്‍ അനുവദിക്കുമെന്ന് മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. ആദ്യഘട്ടത്തില്‍ അനുവദിച്ച 15 ലക്ഷം രൂപയ്ക്ക് പുറമേയാണിത്. ഈ മേഖലയില്‍ വന്യജീവികള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതു തടയുന്നതിനു ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ നടത്തിവരുന്നത്. ആനപ്രതിരോധ കിടങ്ങുകളും സോളാര്‍ പവര്‍ ഫെന്‍സുകളും സ്ഥാപിച്ചിട്ടുണ്ട്. വന്യജീവി ഉപദ്രവം തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 11 പേരടങ്ങുന്ന ദ്രുതകര്‍മസേനയെയും സജ്ജമാക്കിയിട്ടുണ്ട്. രണ്ടു ദ്രുതകര്‍മസേനയുടെ യൂനിറ്റാണ് ഈ പ്രദേശങ്ങളിലുള്ളതെന്നും വി.എസ്.അച്യുതാനന്ദന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."