സെന്‍കുമാറിനെ മാറ്റിയത് കേസുകളില്‍ വീഴ്ച വരുത്തിയതിനാല്‍: പിണറായി
തിരുവനന്തപുരം: കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതുകൊണ്ടാണ് ഡി.ജി.പി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനപ്പെട്ട ചില കേസുകളില്‍ വീഴ്ചവരുത്തി എന്നു മാത്രമല്ല അതിനെ ന്യായീകരിക്കുകയും ചെയ്തു. ഇത്തരമൊരാളെ പദവിയില്‍ വച്ചുകൊണ്ടിരിക്കുന്നത് ശരിയല്ല. അതിനാലാണ് അദ്ദേഹത്തെ മാറ്റാന്‍ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സെന്‍കുമാറിനെ മാറ്റിയത് രാഷ്ട്രീയ തീരുമാനമല്ല. നാടിനുവേണ്ടിയുള്ള തീരുമാനമായിരുന്നു. സെന്‍കുമാറിനെ മാറ്റിയ നടപടികൊണ്ട് ഗുണപരമായ മാറ്റമുണ്ടായെന്നും പിണറായി അഭിപ്രായപ്പെട്ടു.
സെന്‍കുമാറിനെ പാതിരാത്രിയില്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് ഇറക്കിവിട്ട് അപമാനിക്കുകയായിരുന്നുവെന്ന് അടിയന്തരപ്രമേയാവതരണവേളയില് കെ. മുരളീധരന് ആരോപിച്ചു. നടപടി പൊലിസിന്റെ മനോവീര്യം തകര്‍ത്തുവെന്നും മുരളീധരന് പറഞ്ഞു.
പൊലിസുകാരനെ മാറ്റുന്നതുപോലെയാണ് ഡി.ജി.പിയെ മാറ്റിയതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സെന്‍കുമാറിനെ മാറ്റിയത് സംബന്ധിച്ച് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."