കൊവിഡ്: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം നിര്‍ത്തിവച്ച് ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഉപയോഗിക്കുന്നത് വീണ്ടും നിര്‍ത്തിവച്ച് ലോകാരോഗ്യ സംഘടന. കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഡബ്ലിയു.എച്ച്.ഒ വ്യക്തമാക്കി. മലമ്പനിയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന് കൊവിഡ് മരണസംഖ്യ കുറക്കുന്നതില്‍ ഫലസിദ്ധി ഇല്ലെന്നു ഡബ്ലിയു.എച്ച്.ഒ മെഡിക്കല്‍ ഓഫിസര്‍ ആന്‍ മരിയ ഹെനോ റെസ്റ്റ്‌റെപോ പറഞ്ഞു. നേരത്തെ ഒരു തവണ ഇതിന്റെ ഉപയോഗം നിര്‍ത്തിവച്ച ഡബ്ലിയു.എച്ച്.ഒ പിന്നീട് മലമ്പനി മരുന്ന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നത് 'ഗെയിം ചെയ്ഞ്ചര്‍' എന്നായിരുന്നു. എന്നാല്‍ മരുന്നിന് വലിയ പാര്‍ശ്വഫലങ്ങളുണ്ടെന്നാണ് വിവരം.
ഡബ്ലിയു.എച്ച്.ഒ കൊവിഡിന് എതിരെയുള്ള മരുന്ന് പരിശോധനയില്‍ ഏറ്റവും മികച്ച മരുന്നുകള്‍ ഏതെന്ന് കണ്ടെത്താണ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."