പൊലിസുകാരന് കൊവിഡ്; കളമശ്ശേരി സ്റ്റേഷനിലെ പൊലിസുകാരെല്ലാം ക്വാറന്റൈനില്‍
കളമശേരി : കളമശേരി പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ക്ക് കോവിഡ്- 19 സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ എസ്.എച്ച്.ഒ അടക്കം സ്റ്റേഷനിലെ മുഴുവന്‍ പൊലിസുകാരെയും ക്വാറന്റൈനിലാക്കി. കഴിഞ്ഞ ഒരു മാസമായി കൊവിഡ് അനുബന്ധ ഡ്യൂട്ടിയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ പൊലിസുകാരന്റെ കോവിഡ് പരിശോധനാഫലം പൊസിറ്റീവായതിനെ തുടര്‍ന്നാണ് സ്റ്റേഷനിലെ 59 പൊലിസുകാരെയും നിരീക്ഷണത്തിലാക്കിയത്.
ഇവരില്‍ 13 പേരുമായാണ് കോവിഡ് ബാധിച്ചയാള്‍ക്ക് പ്രാഥമിക സമ്പര്‍ക്കുള്ളതെന്ന് പറയപ്പെടുന്നു. പൊലിസുകാരെ കൂടാതെ സ്റ്റേഷനിലെത്തിയ മറ്റുള്ളവരുടെ പട്ടികയും തയാറാക്കുന്നുണ്ട്. പൊലിസുകാരന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സെന്ററുകളും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെയും സന്ദര്‍ശിക്കുന്ന ഡ്യൂട്ടിയില്‍ ഈ മാസം 13 വരെ പൊലിസുകാരനുണ്ടായിരുന്നു. 14ന് വിശ്രമത്തിനു ശേഷമാണ് ഇദ്ദേഹത്തിന് പനി അനുഭപ്പെട്ടത്. പെരുമ്പാവൂര്‍ വെങ്ങോലയിലെ പി.എച്ച്.സിയിലെത്തിയതിനെ തുടര്‍ന്ന് പൊലിസുകാരനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൊലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സി.ഐയും അഞ്ച് എസ്.ഐമാരും എട്ട് എ.എസ്.ഐമാരുമടക്കം സ്റ്റേഷനിലെ എല്ലാ പൊലിസുകാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെട്രോ സ്റ്റേഷന്‍ സി.ഐ അനന്തലാലിനാണ് ഇപ്പോള്‍ കളമശേരി സ്റ്റേഷന്റെ ചുമതല. സ്റ്റേഷനിലെ പ്രവര്‍ത്തനം തടസ്സമില്ലാതെ പോകാന്‍ മറ്റു പൊലിസ് സ്റ്റേഷനുകളിലെ പൊലിസുകാരെ ഇവിടെ നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."