ഉവൈസിയുടെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് വിലക്ക്
മുംബൈ: അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്. പാര്‍ട്ടിയുടെ ആദായ നികുതി, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഉവൈസിയുടെ ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിനെ(എ.ഐ.എം.ഐ.എം)കൂടാതെ 190 പ്രാദേശിക പാര്‍ട്ടികള്‍ക്കും വിലക്കുണ്ട്.
നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും പാര്‍ട്ടികള്‍ ഇതുവരെ രേഖകളൊന്നും ഹാജരാക്കിയില്ലെന്ന് കമ്മിഷന് അറിയിച്ചു.
ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് ഉല്ക്കണ്ഠയുണ്ടെന്നും രാഷ്ട്രീയമായ സമ്മര്‍ദമായിരിക്കാം നിരോധനത്തിന് പിന്നിലെന്നും ഉവൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."