തെരഞ്ഞെടുപ്പ് വിഷയമായി ഊട്ടറ റെയില്‍വേ മേല്‍പാലം
പുതുനഗരം: ഊട്ടറ ഗായത്രി പുഴപാലവും ഊട്ടറ റെയില്‍വേ സ്റ്റേഷന്‍ മേല്‍പാലവും തെരഞ്ഞെടുപ്പ് വിഷയമാകുന്നു. ബജറ്റില്‍ 20 കോടിരൂപയാണ് രണ്ടു പാലങ്ങള്‍ക്കും അനുവദിച്ചതെങ്കിലും റെയില്‍വേയുടെ ഫണ്ട് കൂടി അനുവദിച്ച് ലഭ്യമാക്കുവാന്‍ പി.കെ ബിജുവിന് സാധിച്ചിട്ടില്ലെന്ന് യു.ഡി.എഫ് പ്രചാരണ ആയുധമാക്കുമ്പോള്‍ സാങ്കേതികതയുടെ പേരിലാണ് എല്‍.ഡി.എഫ് ഇവയെ പ്രതിരോധിക്കുന്നത്. ഏഴ് പതിറ്റാണ്ടിലധികം കാലപ്പഴക്കമുള്ള ഊട്ടറ ഗായത്രി പുഴക്കുകുറുകെയുള്ള പുഴപ്പാലത്തിന് ചെറുവാഹനങ്ങള്‍ കടന്നാല്‍പോലും ഇളക്കമുണ്ടാകാറുണ്ട്.
അടിഭാഗം വിണ്ടുകീറിയ പുഴപ്പാലം അടിയന്തിരമായി പുനര്‍നിര്‍മിക്കാത്തത് വ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചിട്ടുണ്ട്. ഗേജ്മാറ്റത്തിനു ശേഷം ഊട്ടറ റെയില്‍വേ ഗേറ്റില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയാസകരമാകുന്നതിനാല്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യവും നടപ്പിലാകാതെ തുടരുന്നത് തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ കൃത്യമായി മറുപടിനല്‍കുവാന്‍ എല്‍.ഡി.എഫിനും സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."