കാമുകിയുടെ മാതാപിതാക്കളെ കൊന്ന യുവാവിന് ജീവപര്യന്തം
വഡോദര: കാമുകിയുടെ മാതാപിതാക്കളെ കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും. ഗുജറാത്തിലെ വഡോദരയിലുള്ള മഞ്ഞള്പൂരിലാണ് കൊല നടന്നത്. 2014ലായിരുന്നു സംഭവം. ശ്രീഹരി വിനോദ് (63), ഭാര്യ സ്നേഹ (60) എന്നിവരെ ഇവരുടെ ദത്തു മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് പ്രാദേശിക കോടതിയുടെ വിധി. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനാറും കാമുകന് സാപന്‍ പുരാനിക്ക് ഇരുപത്തിയൊന്നും വയസായിരുന്നു.ശ്രീഹരിക്കും ഭാര്യയ്ക്കും മകള്‍ മയക്കു മരുന്ന് അടങ്ങിയ ഭക്ഷണം കൊടുക്കുകയും തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. കൊല നടന്നു രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വയസുള്ളപ്പോഴാണ് പെണ്‍കുട്ടിയെ ദമ്പതികള്‍ ദത്തെടുത്തത്. അച്ഛനും അമ്മയും തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്നും ഇഷ്ടമുള്ളത് പഠിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു മകള്‍ പറഞ്ഞത്.
കാമുകനെ വിവാഹം ചെയ്യുന്നതിനും അവര്‍ എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ കേസ് ജുവനൈല്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."