HOME
DETAILS

അപ്പീല്‍ കോടതി: പൊതുതാല്‍പ്പര്യഹരജി ഭരണഘടനാബെഞ്ചിന്

  
backup
July 14 2016 | 06:07 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d


ന്യൂഡല്‍ഹി: രാജ്യത്തെ വന്‍ നഗരങ്ങളില്‍ ബ്രാഞ്ചുകളോടുകൂടി ദേശീയ അപ്പീല്‍ കോടതി സ്ഥാപിക്കണമെന്ന പൊതുതാല്‍പ്പര്യഹരജി സുപ്രിം കോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും. അഭിഭാഷകനായ വി. വസന്തകുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. നേരത്തെ ഇങ്ങനെയൊരു ആവശ്യം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം തള്ളിയിരുന്നു. എന്നാല്‍ സുപ്രിം കോടതിയുടെ പുതിയ തീരുമാനത്തോടെ വിഷയം വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്. ഡല്‍ഹി ആസ്ഥാനമായി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ബ്രാഞ്ചോടു കൂടി ദേശീയ അപ്പീല്‍ കോടതി സ്ഥാപിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി ഹാജരായപ്പോള്‍ മുതിര്‍ന്ന അഭിഭാഷകരായ സല്‍മാന്‍ ഖുര്‍ഷിദ്, കെ.കെ വേണുഗോപാല്‍ എന്നിവര്‍ കേസില്‍ അമിക്കസ്‌ക്യൂറിമാരായിരുന്നു.
2014 ഫെബ്രുവരിയിലായിരുന്നു വസന്തകുമാര്‍ ഈ ആവശ്യമുന്നയിച്ച് ആദ്യമായി സുപ്രിം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി വിഷയത്തിന്മേല്‍ കേന്ദ്രത്തിന്റെ പ്രതികരണം ആരായുകയും കേന്ദ്രം പ്രസ്തുത നിര്‍ദേശം തള്ളുകയുമായിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്നത്. അപ്പീല്‍ കോടതികള്‍ സുപ്രിം കോടതിയുടെ ഭാരംകുറയ്ക്കുമെന്നാണു വസന്ത്കുമാര്‍ ചൂണ്ടിക്കാണിച്ചത്. ഹൈക്കോടതികളില്‍ നിന്നുള്ള അപ്പീലുകള്‍ സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. സിവില്‍, ക്രിമിനല്‍ ഉള്‍പ്പെടെ ഹൈക്കോടതികളിലെ കേസുകളുടെ അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്നത് ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അപ്പീല്‍കോടതികളാവണം. രാജ്യത്തെ ഉന്നത നീതിപീഠവും അപ്പീല്‍കോടതികളായിരിക്കണം.
പൊതുതാല്‍പ്പര്യഹരജികളും ഹൈക്കോടതി വിധികളെ ചോദ്യംചെയ്യുന്ന ഹരജികളും സ്വീകരിക്കാന്‍ അധികാരം നല്‍കുന്ന വിധത്താലാവണം അപ്പീല്‍കോടതികളെന്നുമാണ് ഹരജിക്കാരന്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago