കോഴിക്കോട് സര്‍വകലാശാല
കരിയര്‍ ഗൈഡന്‍സ് സെമിനാര്‍
സര്‍വകലാശാലാ കാംപസിലെയും കോളജുകളിലേയും എസ്.സി-എസ്.ടി പി.ജി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി നാളെ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ ഒന്‍പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9567244602, 9526044177 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
യോഗ ക്ലാസ്
സനാതന ധര്‍മ്മപീഠത്തിന്റെ ആഭിമുഖ്യത്തില്‍ പുരുഷന്‍മാര്‍ക്കായി യോഗ ക്ലാസ് നടത്തുന്നു. പീഠം ഹാളില്‍വച്ച് പ്രവൃത്തി ദിനങ്ങളില്‍ കാലത്ത് 5.30ന് ക്ലാസ് ആരംഭിക്കും. ആദ്യ ബാച്ച് ജൂലൈ 18-ന് തുടങ്ങും. ബന്ധപ്പെടേണ്ട നമ്പര്‍: 9895244316.
ന്യൂറോ ലിങ്കിസ്റ്റിക്
പ്രോഗ്രാമിങ്
പരിശീലന പരിപാടി
ഇസ്‌ലാമിക് ചെയര്‍ ഓഗസ്റ്റ് ആറ്, ഏഴ് തിയിതകളില്‍ ന്യൂറോ ലിങ്കിസ്റ്റിക് പ്രോഗ്രാമിങ് (എന്‍.എല്‍.പി) പരിശീലന പരിപാടി സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ 9746904678 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
എം.എല്‍.ഐ.എസ്.സി പ്രവേശനം:
അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാലാ കാംപസിലെ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ 2016-17 വര്‍ഷത്തേക്ക് എം.എല്‍.ഐ.എസ്.സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂലൈ 25. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407246, 9446418742.
എം.സി.ജെ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ്
കൗണ്‍സലിങ്
എം.സി.ജെ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റും കൗണ്‍സലിങ്അലോട്ട്‌മെന്റ് ഷെഡ്യൂളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. റാങ്ക് ഒന്ന് മുതല്‍ 30 വരെയുള്ളവരും എല്ലാ എസ്.സിഎസ്.ടി വിഭാഗം അപേക്ഷകരും ജൂലൈ 20ന് രാവിലെ പത്ത് മണിക്കും, റാങ്ക് 31 മുതല്‍ 113 വരെയുള്ളവര്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ പത്ത് മണിക്കും കൗണ്‍സലിങിന് എല്ലാ അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. ഷെഡ്യൂള്‍ പ്രകാരം പങ്കെടുക്കാത്തവര്‍ക്ക് അലോട്ട്‌മെന്റിനും അഡ്മിഷനും അര്‍ഹതയുണ്ടായരിക്കുന്നതല്ല.
എം.എ സോഷ്യോളജി പ്രവേശനം:
അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാലാ കാംപസില്‍ എം.എ സോഷ്യോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജര്‍മ്മനിയിലെ ഗുണ്ടര്‍ട്ട് ഫൗണ്ടേഷനുമായും ലുദ്‌വിഗ് സര്‍വകലാശാലയുമായും ചേര്‍ന്ന് പഠന-പരിശീലന പരിപാടികള്‍ക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. യോഗ്യത: എതെങ്കിലും ബിരുദം. സര്‍വകലാശാലയുടെ ഏകജാലകം വഴി ഫീസടച്ച് ജൂലൈ 25 വരെ അപേക്ഷിക്കാം.
പരീക്ഷ
പഞ്ചവത്സര എല്‍.എല്‍.ബി (2008 പ്രവേശനം) അഞ്ചാം സെമസ്റ്റര്‍ റഗുലര്‍സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 26-നും, ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് എട്ടിനും ആരംഭിക്കും.
ബി.ബി.എ-എല്‍.എല്‍.ബി (2011 സ്‌കീം) റഗുലര്‍സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ പരീക്ഷ ആഗസ്റ്റ് 29-നും, മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഓഗസ്റ്റ് പത്തിനും, അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ജൂലൈ 26നും രാവിലെ 9.30ന് ആരംഭിക്കും.
പരീക്ഷാഫലം
2014 ഡിസംബറില്‍ നടത്തി യ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2കെ സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് പത്ത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സൗജന്യ പരിശീലന
പരിപാടി
ലൈഫ്‌ലോങ് ലേണിങ് ആ ന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ സ്ത്രീകള്‍ക്കായി പത്തുദിവസത്തെ ബേക്കറി ഐറ്റംസ് തയാറാക്കുന്നതില്‍ സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0494 2407360, 2407335 എന്ന നമ്പറുകള്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."