അംലയുടെ സെഞ്ച്വറി പാഴായി; പഞ്ചാബിനെതിരെ മുംബൈയ്ക്ക് ജയം
ഇന്‍ഡോര്‍: ഐ.പി.എല്‍ പത്താം സീസണിലെ രണ്ടാം സെഞ്ച്വറി നേടി ഓപണര്‍ ഹാഷിം അംല തിളങ്ങിയെങ്കിലും മുംബൈയ്ക്കു മുന്നില്‍ പഞ്ചാബ് കിങ്സ് ഇലവനു രക്ഷയുണ്ടായില്ല. എട്ടു വിക്കറ്റിനാണ് പഞ്ചാബ് പരാജയം ഏറ്റുവാങ്ങിയത്. നിതീഷ് റാണയുടെ കരുത്തിലാണ് മുംബൈയുടെ ജയം. അര്‍ധസെഞ്ച്വറിയോടെ റാണയാണ് ടീമിന് വിജയം നേടിക്കൊടുത്തത്.
ടോസ് നേടിയ മുബൈ പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ പഞ്ചാബ് 198 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി.
ഓപണര്‍ ഹാഷിം അംല പുറത്താകാതെ 60 പന്തില്‍ 104 റണ്‍സെടുത്തു. എട്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു അംലയുടെ ഇന്നിങ്സ്. ക്യാപ്റ്റന്‍ മാക്സ്വല്‍ 18 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തി 40 റണ്‍സ് വാരിയതും നിര്‍ണായകമായി. ഓപണര്‍ ഷോണ്‍ മാര്‍ഷ് 26 റണ്‍സില്‍ പുറത്തായി.
മുംബൈ നിരയില്‍ മക്ലനാഗന്‍ രണ്ടും ക്രുനല് പാണ്ഡ്യ, ബുമ്റ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മലിംഗ നാലോവറില്‍ 58 റണ്‍സ് വഴങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."