സര്‍വകക്ഷിയോഗം: ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ആരാഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സോണിയ ഗാന്ധി. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ഇക്കാര്യം ചോദിച്ചത്.
സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവര്‍ പറഞ്ഞു.ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാല്‍ 20 ജവാന്മാരുടെ ജീവന്‍ നഷ്ടമായി. ചൈന പിന്‍മാറിയില്ലെങ്കില്‍ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ഗാന്ധി ചോദിച്ചു.
https://twitter.com/ANI/status/1273972682657128448
അതേ സമയം ചൈനയുമായുള്ള ബന്ധം സമാധാനപരമായി നിലനില്‍ക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പഞ്ചശീല്‍ ഉടമ്പടിയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യചൈന ബന്ധം വഷളായതോടെ 1954ല്‍ ഇരുരാജ്യങ്ങളും സമാധാനമെന്ന ഉദ്ദേശത്തോടെ ഒപ്പു വെച്ച ഉടമ്പടിയാണ് പഞ്ചശീല്‍. ഇത് പ്രകാരം ഇന്ത്യയും ചൈനയും പരസ്പര സഹകരണത്തോടെ, സമാധാനത്തില്‍ നിലകൊള്ളുമെന്നു ഉടമ്പടിയായതാണ്.
ഇന്ത്യയെ സഖ്യത്തില്‍ ചേര്‍ക്കാനുള്ള അമേരിക്കന്‍ ശ്രമത്തെ പ്രതിരോധിക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.
ഇന്ത്യചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. രാജ്യത്തെ 15 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ക്ക് യോഗത്തില്‍ ക്ഷണം ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."