പകര്‍ച്ചപ്പനിക്കെതിരേ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണം: വി.എസ് ശിവകുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍1 ഉള്‍പ്പെടെ പകര്‍ച്ചപ്പനി അതിഭീകരമായി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് മുന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ജനുവരി 17 മുതല്‍ ഏപ്രില്‍ 17 വരെയുള്ള മൂന്നുമാസക്കാലയളവില്‍ ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 18 പേര്‍ പനിബാധിതരായി മരിച്ചു.
വിവിധ ജില്ലകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പകര്‍ച്ചപ്പനിമൂലം ചികിത്സയിലാണ്. ആശുപത്രികളില്‍ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പനി സീസണ്‍ തുടങ്ങുന്നതിനുമുമ്പ് മുന്‍നടപടികള്‍ സ്വീകരിച്ചിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിച്ചിരുന്നു.
കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടത്തിയിരുന്നു. മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു.
ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചതിനുപുറമേ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുകയും ചെയ്തു. 2013-ല്‍ ഇതേസാഹചര്യമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതിനായി നിയോഗിച്ച 1800ഓളം ജീവനക്കാരെ ജോലിചെയ്തിരുന്ന കാലയളവിലെ ശമ്പളംപോലും നല്‍കാതെ പിരിച്ചുവിട്ടു. ജീവനക്കാരുടെ കുറവും, മരുന്നിന്റെ ദൗര്‍ലഭ്യവും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നു.
പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിസാരവല്‍ക്കരിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. സ്ഥലം എം.എല്‍.എമാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും, ആരോഗ്യവകുപ്പ് ജീവനക്കാരും ഉള്‍പ്പെടുന്ന പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിച്ച് അവലോകനങ്ങള്‍ നടത്തി പകര്‍ച്ചപ്പനി നേരിടുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകണമെന്നും വി.എസ്.ശിവകുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."