HOME
DETAILS
MAL
സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
backup
April 20 2017 | 19:04 PM
ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാംപും മരുന്നു വിതരണവും നടത്തി. കുന്നുംപുറം മദ്റസാ ഹാളില്‍ നടന്ന ക്യാംപ് ഡിവൈ.എസ്.പി. എം.ഇ ഷാജഹാന് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് എ.കെ ശിഹാബുദ്ദീന് അധ്യക്ഷനായി.
ജമാഅത്ത് പ്രസിഡന്റ് ബി.എ ഗഫൂര്‍, ജനറല്‍ സെക്രട്ടറി എ ഹാരീസ്, ഹെല്‍ത്ത് പാര്‍ക് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ നിഹാസ് ബഷീര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീന്, എസ്.കെ.എസ്.എസ്.എഫ് മേഖലാ സെക്രട്ടറി എ.എം.എം ഷാഫി റഹ്മത്തുള്ള, ക്യാംപ് ഡയറക്ടര്‍ ജെ ബാബു, രക്ഷാധികാരികളായ ബി സൈനുദ്ദീന്‍, യൂനുസ് എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഷെഹീര്‍ സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ റസാഖ് ബാവ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."