HOME
DETAILS
MAL
സി.പി.എം ധാര്‍ഷ്ട്യം വെടിയണം: വെല്‍ഫെയര്‍ പാര്‍ട്ടി
backup
April 20 2017 | 19:04 PM
പൂച്ചാക്കല്‍:മദ്യശാലയുടെ കാര്യത്തില്‍ സി.പി.എംന്റെ ധാര്‍ഷ്യത്തോടെയുള്ള സമീപനങ്ങള്‍ ഒഴിവാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസി.മോഹന്‍ സി.മാവേലിക്കര ആവശ്യപ്പെട്ടു .
മദ്യശാലയെ എതിര്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സി.പി.എം പ്രസിഡന്റുമാര്‍ തല്‍സ്ഥാനത്ത് കാണില്ലായെന്ന ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവന യുക്തിക്ക് നിരക്കുന്നതല്ല.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കംപായുമ്പോള്‍ മദ്യപനികള്‍ക്ക് വേണ്ടി മാത്രം സംസാരിക്കുന്നത് വഞ്ചനയാണ്. മദ്യശാല വിഷയത്തില്‍ സി.പി.എം ഈ നിലപാട് സ്വീകരിച്ചാല്‍ ജനങ്ങള്‍ ഇവരെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന ജനാധിപത്യ പാഠം ഇവര്‍ ഉള്‍ക്കൊള്ളണം. മദ്യവര്‍ജനം എന്നനയം കാപട്യമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."