മാങ്കുളം വിഷ്ണു നമ്പൂതിരിക്ക് സ്മരണാഞ്ജലി
ഹരിപ്പാട്:ഓര്‍മകളുടെ അരങ്ങില്‍ മരിക്കാത്ത വേഷമായി ഇന്നും നിറഞ്ഞാടുന്ന മാങ്കുളം വിഷ്ണു നമ്പൂതിരിക്ക് സഹൃദയരുടെ സ്മരണാഞ്ജലി. അദ്ദേഹത്തിന്റെ 36ാം ചരമവാര്‍ഷിക ദിനമായിരുന്നു ബുധനാഴ്ച.
ഓണാട്ടുകരയിലെ ആദ്യത്തെ കഥകളി കളരി സ്ഥാപിച്ച 19-ാം നൂറ്റാണ്ടിലെ പ്രശസ്ത കഥകളി നടനായിരുന്ന കീരിക്കാട് മാങ്കുളം ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെ രണ്ടാമത്തെ മകനായി പിറവിയെടുത്ത വിഷ്ണു നമ്പൂതിരി പിതാവിന്റെ പാത തന്നെ പിന്‍തുടര്‍ന്നു പില്‍ക്കാലത്തു പ്രശസ്ത കഥകളി നടനായി മാറുകയായിരുന്നു.
കൃഷ്ണ വേഷം ചെയ്യുന്നതില്‍ ഏറെ തല്‍പരനായിരുന്ന വിഷ്ണു നമ്പൂതിരി പുല്ലുകുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തില്‍ നടന്ന അരങ്ങേറ്റത്തിലും അവസാനമായി കളിച്ച ചിറയിന്‍കീഴ് ശാര്‍ക്കര ക്ഷേത്രത്തില്‍ നടന്ന കഥകളിയിലും കൃഷ്ണവേഷമാണു കെട്ടി ആടിയത് എന്ന പ്രത്യേകതയുമുണ്ട്. ആദ്യ കാലങ്ങളില്‍ കൃഷ്ണവേഷം കൂടാതെ നിരവധി സ്ത്രീ വേഷങ്ങളും കെട്ടിയാടിയ അദ്ദേഹം കചന്‍, കര്‍ണന്‍, ബൃഹന്തള, രുഗ്മാംഗതന്‍, ഹരിശ്ചന്ദ്രന്‍, അര്‍ജുനന്‍, ഭീമന്‍ തുടങ്ങി ഒട്ടനവധി വേഷങ്ങളിലും അരങ്ങിലെത്തിയിട്ടുണ്ട്.
തിരുവിതാംകൂര്‍ വലിയ കൊട്ടാരം പ്രധാന കഥകളി നടനായി അഗീകാരം ലഭിച്ച അദ്ദേഹം കഥകളിയോടുള്ള അടങ്ങാത്ത അഭിനിവേശത്താല്‍ നാട്ടിലുള്ളവരെക്കൂടി കലയോട് അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇല്ലത്തിനോടു ചേര്‍ന്നു സമസ്ത കേരള കഥകളി വിദ്യാലയം സ്ഥാപിച്ചു.
തുടര്‍ന്ന് ഇതാണു തിരുവനന്തപുരത്തേക്കു മാറ്റി മാര്‍ഗി കഥകളി വിദ്യാലയമായി വളര്‍ന്നത്.
1981ല്‍ നിര്യാതനായ അദ്ദേഹത്തിന് ജവാഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും കീര്‍ത്തിമുദ്ര ലഭിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാരത്‌നം അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി. കഥകളിച്ചെണ്ട കലാകാരനും എസ്ഡി കോളജ് മുന്‍ പ്രിന്‍സിപ്പലുമായ മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി ഇദ്ദേഹത്തിന്റെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."