രണ്ടു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു; പ്രതിഷേധവുമായി നാട്ടുകാര്‍
മാതമംഗലം: ടാറിങ് പൂര്‍ത്തിയായി രണ്ടുമാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു, പ്രതിഷേധവുമായി നാട്ടുകാര്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ നാഗരംചാല്‍-മാതമംഗലം റോഡില്‍ നാഗരംകുന്ന് വയല്‍ഭാഗത്ത് നടത്തിയ ടാറിങാണ് തകര്‍ന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഈ ഭാഗത്ത് ടാറിങ് നടത്തിയത്. റോഡില്‍ നാഗരംകുന്ന് ഭാഗത്ത് 150 മീറ്റര്‍ ദൂരത്തിലാണ് ടാറിങ് നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് റോഡ് ടാറിങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും റോഡ് തകര്‍ന്നുതുടങ്ങി. പ്രദേശത്തെ ഗോത്രവര്‍ഗ കുടുംബങ്ങളടക്കം നിരവധി കുടംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തകരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡ് തകര്‍ന്നതോടെ നിര്‍മാണം ഏറ്റെടുത്ത കാരാറുകാരനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാരാറുകാരന കൊണ്ടുതന്നെ റോഡ് റീ ടാറിങ് നടത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം വിജിലന്‍സിന് പരാതി നല്‍കുമെന്നും പ്രശ്നത്തിന്റെ ഗൗരവം ഗ്രാമപഞ്ചായത്തും ഉള്‍ക്കൊള്ളണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."