HOME
DETAILS
MAL
ഭീകരവാദക്കേസില്‍ അറസ്റ്റിലായ പൊലിസ് ഉദ്യോഗസ്ഥന് ജാമ്യം
backup
June 20 2020 | 03:06 AM
ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും പൊലിസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ, ഭീകരവാദക്കേസില്‍ അറസ്റ്റിലായ പൊലിസ് ഉദ്യോഗസ്ഥന് ജാമ്യം. കഴിഞ്ഞ ജനുവരിയില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ അറസ്റ്റിലായ ജമ്മു കശ്മിരിലെ ഡി.എസ്.പിയായിരുന്ന ദവീന്ദര്‍ സിങ്ങിനാണ് പാട്യാലാ ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ ഇയാള്‍ ജയിലില്‍ തുടരും.
2001ല്‍ പാര്‍ലമെന്റ് അക്രമിച്ച കേസില്‍ ഭീകരര്‍ക്കു ഡല്‍ഹിയില്‍ സൗകര്യമൊരുക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് ദവീന്ദര്‍ സിങ്ങാണെന്ന് അന്ന് അഫ്സല് ഗുരു ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണങ്ങള്‍ നടന്നിരുന്നില്ല. പിന്നീട്, ഈ വര്‍ഷം രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനു മുന്നോടിയായായിരുന്നു ഇയാളെ തീവ്രവാദികള്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പിടികൂടിയത്. അറസ്റ്റ് കഴിഞ്ഞ് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇയാള്‍ക്കൊപ്പം അറസ്റ്റിലായിരുന്ന ഇര്ഫാന് ഷാഫി മിറിനും ജാമ്യം അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."