HOME
DETAILS

ഉത്തരക്കടലാസുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

  
backup
March 31 2019 | 03:03 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b4%95%e0%b5%8d-2

കോട്ടയം: വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലകളും ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. എം.ജി സര്‍വകലാശാലയിലെ ബി.കോം പരീക്ഷയുടെ ഉത്തരക്കടലാസ് പരീക്ഷാ ക്യാംപില്‍നിന്നും നഷ്ടപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ ശക്തവും കര്‍ശനവുമായ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി സര്‍വകലാശാല 2018 ഫെബ്രുവരി 16ന് നടത്തിയ ബി.കോം ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പരീക്ഷയുടെ ഒരു ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിലാണ് ഉത്തരവ്. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി സെര്‍ജിയോ ജോയിയാണ് തന്റെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെതിരേ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. മനുഷ്യാവകാശ കമ്മിഷന്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറില്‍നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ 2019 ജനുവരി 17ന് ഒരു കമ്മിഷനെ നിയോഗിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരക്കടലാസ് നഷ്ടമായതായി ഉറപ്പായാല്‍ ഫീസ് ഈടാക്കാതെ വിദ്യാര്‍ഥിക്കുവേണ്ടി പ്രത്യേക പരീക്ഷ നടത്തുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഒരു വിദ്യാര്‍ഥി പരീക്ഷയെഴുതുന്നതെന്നും അതിന് ചെലവഴിക്കുന്ന സമയവും അധ്വാനവും ചെറുതല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ഒരു തവണ എഴുതിയ പരീക്ഷ തന്റേതല്ലാത്ത കാരണത്താല്‍ വീണ്ടും എഴുതേണ്ടി വരുമ്പോള്‍ അത് മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ വഴിവക്കിലും റോഡുവക്കിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്നത് സര്‍വസാധാരണമായിരിക്കുകയാണ്. വിദ്യാര്‍ഥികളോട് കാണിക്കുന്ന അനീതിയും ക്രൂരതയുമാണ് ഇത്തരം സംഭവങ്ങള്‍. ഉത്തരക്കടലാസുകള്‍ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നതിലെ അലംഭാവവും ലാഘവത്വവുമാണ് ഇതില്‍നിന്ന് പ്രകടമാവുന്നതെന്ന് ഉത്തരവില്‍ പറയുന്നു.  ഉത്തരക്കടലാസുകള്‍ സൂക്ഷ്മതയോടെയും സുരക്ഷിതത്വത്തോടെയും കൈകാര്യം ചെയ്യണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. എത്രയുംവേഗം പ്രത്യേക പരീക്ഷ നടത്തി പരാതിക്ക് പരിഹാരം കാണണമെന്നും മേലില്‍ ഇത്തരം പരാതികള്‍ ഉണ്ടാകരുതെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്കാണ് ഉത്തരവ് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago