HOME
DETAILS
MAL
രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന: ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം 20,000 ത്തില്‍ നിന്ന് താഴ്ന്നു
backup
June 20 2020 | 13:06 PM
ദോഹ: കൊവിഡ്-19 പോസിറ്റീവ് കേസുകളേക്കാള്‍ രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഖത്തറില്‍ ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം 20,000ല്‍ താഴെയായി. ഇന്ന് 1,026 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,354 പേര്‍ രോഗമുക്തരായി.
86,488 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 19,631 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. അതേസമയം, രോഗം ഭേദമായവരുടെ എണ്ണം 66,763 ആയി ഉയര്‍ന്നു. ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചതോടെ മരണസംഖ്യ 94 ആയി. 42 വയസുള്ളയാളാണ് ഇന്നു മരിച്ചത്. 24 മണിക്കൂറിനിടെ 14 പേരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. 224 പേരാണ് ഇപ്പോള്‍ ഐ.സി.യുവില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."