സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി
പള്ളുരുത്തി: ഇടക്കൊച്ചി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ചില നേതാക്കളുടെ മക്കളെ തിരുകി കയറ്റുവാനുമുള്ള നീക്കത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
കാല്‍നൂറ്റാണ്ടായി ബാങ്ക് ഡയറക്ടറായി തുടരുന്നവര്‍ വീണ്ടും മത്സര രംഗത്തിറങ്ങുന്നതിന്നതിരെ പ്രതിഷേധം ശക്തമാക്കുന്നു.ഇതിനിടെ പാര്‍ട്ടി അണി ചേരിതിരിഞ്ഞ് ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായി. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളെല്ലാം എ വിഭാഗത്തില്‍ പെടുന്നവരാണ്. ഐ വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നാവശ്യം എ ഗ്രൂപ്പ് അംഗീകരിച്ചില്ല.നാളുകളായി തുടരുന്നവരെ മാറ്റി നിര്‍ത്തി പുതിയ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഐ വിഭാഗം ആവശ്യപ്പെട്ടത്, ഡി.സി.സി പ്രസിഡന്റും ഈ നിലപാട് സ്വീകരിച്ചു വെങ്കിലും എ വിഭാഗം ഒത്ത് തീര്‍പ്പിന് തയ്യാറായില്ല.
ഡി.സി.സി പ്രസിഡന്റ് ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചെങ്കിലും യാതൊന്നും നടന്നില്ല. ഇടക്കൊച്ചിയില്‍ തങ്ങളുടെ ആധിപത്യം ആണെന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഇതിനാല്‍ നേതൃത്വവുമായി യാതൊരു ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്ക് ഇല്ലെന്ന് എ ഗ്രൂപ്പ് വ്യക്തമാക്കി.ഗ്രൂപ്പ് സമവായം പാളിയതോടെ നേതൃത്വം ആശങ്കയിലാണ്. എന്നാല്‍ ഐ ഗ്രൂപ്പ്ക്കാര്‍ പാനല്‍ നോമിനേഷന് നല്കാനൊരുങ്ങിയവരെ ചിലര്‍ ഇടപ്പെട്ട്പിന്തിരിപ്പിച്ചെങ്കിലും ആ വിഭാഗത്തിലെ തന്നെ ചിലര്‍ നോമിനേഷന് നല്കി മത്സര രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്.
കാലങ്ങളായി തുടരുന്നവരും പ്രായാധിക്യത്താല്‍ അവശരായവരുമാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്ത്ഥികളാക്കിയതിനാല് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പൊതുവിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."