HOME
DETAILS
MAL
'നികുതി നിര്‍ദേശം പിന്‍വലിക്കണം'
backup
July 14 2016 | 19:07 PM
കോഴിക്കോട്: വിലക്കയറ്റത്തിനു കാരണമാകുന്ന പുതിയ ബജറ്റ് നികുതി നിര്‍ദേശം പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാവാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അരി, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, വെളിച്ചെണ്ണ എന്നിവയ്ക്ക് അഞ്ചു ശതമാനവും തുണിത്തരങ്ങള്‍ക്കു രണ്ടു ശതമാനവും നികുതി ഏര്‍പ്പെടുത്തുക വഴി സര്‍ക്കാര്‍ സാധാരണക്കാരനുമേല്‍ അമിതഭാരം കെട്ടിവയ്ക്കുകയാണെന്നു യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ടി. നസറുദ്ദീന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത്, ജോസ് ചെറുവള്ളില്‍, പി.സി അഷ്റഫ്, ഒ. ചന്ദ്രന്, എം. ഷാഹുല്‍ ഹമീദ്, കെ.പി കുഞ്ഞബ്ദുല്ല, കെ. സേതുമാധവന്, സി.ജെ ടെന്നീസണ്‍, പി.കെ ബാപ്പുഹാജി, ഏറത്ത് ഇഖ്ബാല്‍, പി. പ്രസന്നന്, പി. അശോകന്, എ.വി.എം കബീര്‍, ബി.എം മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."