HOME
DETAILS
MAL
ബാബരി മസ്ജിദ്: നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം വര്‍ധിപ്പിച്ചു: ഐ.എന്‍.എല്‍
backup
April 20 2017 | 20:04 PM
കോഴിക്കോട്: ബാബരി മസ്ജിദ് കേസില്‍ ഉണ്ടായ സുപ്രിംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം വര്‍ധിപ്പിച്ചതായി ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. അദ്വാനി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കളെ വിചാരണ ചെയ്യണമെന്ന സുപ്രിംകോടതി ഉത്തരവ് ന്യൂനപക്ഷങ്ങള്‍ക്ക് കോടതികളോടുള്ള ബഹുമാനം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ബാബരി മസ്ജിദ് സംരക്ഷിക്കണമെന്ന് അന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും പില്കാലത്ത് ഐ.എന്‍.എല്‍ സ്ഥാപകനേതാവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് ദേശീയോദ്ഗ്രഥന സമതിയിലടക്കം നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."