ഷാജിയുടെ കുടുബ സഹായനിധി കൈമാറി
കോഴിക്കോട്: നടക്കാവ് പൊലിസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്ത സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ എ.പി ഷാജിയുടെ ആശ്രിതര്‍ക്കു കുടുംബ സഹായനിധി കൈമാറി. ഷാജിയുടെ ഭാര്യ കെ. മഞ്ജുഷ ഏറ്റുവാങ്ങി. കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്റെയും കേരള പൊലിസ് അസോസിയേഷന്റെയും സംസ്ഥാന സിറ്റി ഘടകങ്ങളുടെ ആഭിമുഖ്യത്തിലാണ് കുടുംബസഹായ നിധി സ്വരൂപിച്ചത്. ജില്ലാ കമ്മിറ്റി സ്വരൂപിച്ച സഹായനിധി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷനര്‍ എം. സുബൈറും സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച സഹായധനം കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിത്തും കേരള പൊലിസ് ഹൗസിങ് സഹകരണ സംഘം നല്‍കുന്ന സി.പി.എ.എസ് നിധി സൗത്ത് അസിസ്റ്റന്റ് കമ്മിഷനര്‍ എല്‍. സുരേന്ദ്രനും കൈമാറി. കഴിഞ്ഞ വര്‍ഷം നവംബര്‍ 27 നാണ് ബാലുശ്ശേരിയിലെ വീട്ടില്‍ ഷാജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ടി. അബ്ദുല്ലക്കോയ അധ്യക്ഷനായി. നടക്കാവ് എസ്.ഐ ജി. ഗോപകുമാര്‍, കെ.പി.ഒ.എ സംസ്ഥാന ട്രഷറര്‍ പി. മുരളീധരന്‍, കെ.പി.എ ജില്ലാ പ്രസിഡന്റ് സി. വിനായകന്‍, കാവല്‍ കൈരളി എഡിറ്റര്‍ പി. ശ്രീപതി, കെ.പി.എ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി ശശിധരന്‍ പ്രസംഗിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി ഇ. ജയരാജന്‍ സ്വാഗതവും ട്രഷറര്‍ ടി. ബൈജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."