തീവ്രവാദബന്ധമാരോപിച്ച് ചോദ്യം ചെയ്യല്‍ വീഴ്ച സമ്മതിച്ച് സി.പി.എം
ചൊക്ലി: തീവ്രവാദബന്ധമാരോപിച്ച് ഒരുകുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത തങ്ങളുടെ പ്രവര്‍ത്തകരുടെ നടപടിയില്‍ വീഴ്ച സമ്മതിച്ച് സി.പി. എം പ്രസ്താവനയിറക്കി. സി.പി. എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റിയാണ് ചൊക്ലി കീഴ്മാടത്തുവച്ചുണ്ടായ സംഭവത്തെ തള്ളിപറഞ്ഞത്.
തീവ്രവാദബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത യുവാവിന്റെ വീട്ടിലേക്ക് പോയിവരികയായിരുന്ന കുടുംബത്തെ വാഹനം തടഞ്ഞു നിര്‍ത്തി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു.
ഇതുവിവാദമായതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണവുമായി രംഗത്തിറങ്ങിയത്. വാഹനം തടഞ്ഞുവച്ചു ചോദ്യം ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ചില വലതുപക്ഷ പാര്‍ട്ടികളും തീവ്രവാദസംഘടനകളും ഇതിനെ വര്‍ഗീയമായി ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ സി. പി. എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢ ശ്രമമാണ് നടത്തിവരുന്നത്.
വര്‍ഗീയ പരിവേഷം നല്‍കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും കീഴ്മാടം പ്രദേശത്തുണ്ടായ സംഭവത്തില്‍ പാര്‍ട്ടക്ക് യാതൊരു പങ്കുമില്ലെന്നും പെരിങ്ങളം ലോക്കല്‍ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."