HOME
DETAILS

പി.സി ജോര്‍ജിനെ തള്ളി ഈരാറ്റുപേട്ട നഗരസഭാ ജോര്‍ജ് പക്ഷം കൗണ്‍സിലര്‍മാര്‍

  
backup
March 31 2019 | 06:03 AM

%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%88%e0%b4%b0%e0%b4%be

ഈരാറ്റുപേട്ട: പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി.യെ പിന്തുണയ്ക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ജോര്‍ജിന്റെ പാര്‍ട്ടിയില്‍ നീരസം ഉരുണ്ടുകൂടുന്നു. പി.സി ജോര്‍ജ് എം.എല്‍.എയുടെ എന്‍.ഡി.എ.യെ പിന്തുണക്കുവാനുള്ള തീരുമാനം ഞങ്ങള്‍ അംഗീകരിക്കുകയില്ലെന്ന് ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ബള്‍ക്കീസ് നവാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച് ഹസീബ്, കൗണ്‍സിലര്‍ ജോസ് മാത്യു അറിയിച്ചു. തങ്ങള്‍ യു.ഡി.എഫിനോടൊപ്പമാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് സെകുലര്‍ പാര്‍ട്ടിയിലാണ് മൂന്ന് അംഗങ്ങള്‍ നഗരസഭയിലേക്ക് വിജയിച്ചുവന്നത്. കഴിഞ്ഞ വര്‍ഷം അവിശ്വാസത്തിലൂടെ യു.ഡി.എഫും ഈ അംഗങ്ങളും ചേര്‍ന്ന് എല്‍.ഡി.എഫ് ഭരണം അട്ടിമറിച്ച് ഈരാറ്റുപേട്ട നഗരസഭാ ഭരണം പിടിച്ചിരുന്നു. അന്നത്തെ എഗ്രിമെന്റ് പ്രകാരം യു.ഡി.എഫില്‍ തന്നെ തുടരുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ പി.എച്ച് ഹസീബ് പറഞ്ഞു. ജനവഞ്ചന കാണിച്ച പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട നഗരത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അഡ്വ. ജോമോന്‍ ഐക്കര, വി.എം ഇല്ല്യാസ്, അഡ്വ. വി.പി നാസര്‍, വി.എച്ച് നാസര്‍ , വി.പി അബ്ദുല്‍ ലത്തീഫ് പ്രകടനത്തിന് നേതൃത്വം നല്‍കി. നിരവധി ജനപക്ഷം പ്രവര്‍ത്തകരും പ്രകടത്തില്‍ അണിചേര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  41 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago