നരേന്ദ്രമോദി യഥാര്‍ഥത്തില്‍ 'സറണ്ടര്‍ മോദി'; പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി യഥാര്‍ഥത്തില്‍ സറണ്ടര്‍ മോദിയാണെന്നാണ് രാഹുലിന്റെ പരാമര്‍ശം.
അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി ചൈനയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ജപ്പാന്‍ ടൈംസിന്റെ വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് രാഹുലിന്റെ പ്രതികരണം. ഇന്നലെയും രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയെ പ്രധാനമന്ത്രി ചൈനയുടെ അക്രമത്തിന് മുന്നില്‍ അടിയറവ് വെച്ചു.ഇന്ത്യയില്‍ ചൈനീസ് പട്ടാളം കടന്നു കയറിയിട്ടില്ലെങ്കില്‍ ചൈനയുടെ ഭൂമിയില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നും രാഹുല്‍ ചോദിച്ചു.
ഭൂമി ചൈനയുടേതെങ്കില്‍ നമ്മുടെ പട്ടാളക്കാര്‍ എന്തുകൊണ്ട് കൊല്ലപ്പെട്ടു അവര്‍ എവിടെ വെച്ച് കൊല്ലപ്പെട്ടുവെന്നും രാഹുല്‍ ചോദിച്ചു.
https://twitter.com/RahulGandhi/status/1274573608933748736
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."