യു.ജി.സി അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം: ഉമ്മന്‍ ചാണ്ടി
കളമശേരി: ഉന്നത വിദ്യാഭ്യാസ രംഗത്ത് അപകടകരമായ സ്ഥിതിവിശേഷങ്ങളാണ് യു.ജി.സി ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്നതെന്നും യു.ജി.സി അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിന് യൂണിവേഴ്സിറ്റി എംപ്പോയീസ് യൂനിയന്‍ മുപ്പത്തിയേഴാമത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പാഠ്യ പദ്ധതികള്‍ക്ക് ചരിത്രത്തെ വളച്ചൊടിച്ച് കാതലായ മാറ്റം കൊണ്ടുവരുന്നുണ്ട്. ഇത് ജനാധിപത്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കുസാറ്റ് എസ്.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂനിയന്‍ പ്രസിഡന്റ് ബെന്നി ബഹനാന് അധ്യക്ഷനായി. പി.ടി തോമസ് എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി അബ്ദുള്‍ മുത്തലീബ്, കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസ്സി പീറ്റര്‍, എഫ്.യു.ഇ.ഒ .സംസ്ഥാന പ്രസിഡന്റ് എന്‍.എന്‍.ശിവകുമാര്‍, യൂനിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ അബ്ദുള്‍ അസീസ്, ജനറല്‍ സെക്രട്ടറി എം.ജി. സെബാസ്റ്റിന്, സെനറ്റംഗം കെ.കെ. കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."