പ്ലാസ്റ്റിക് കുപ്പി കൊണ്ട് നിര്‍മിച്ച ദിനോസര്‍ തകര്‍ന്നു; പാരിസ്ഥിതിക പ്രശ്നമുണ്ടാകുമെന്ന് ആശങ്ക
കാഞ്ഞങ്ങാട്: നഗരസഭയുടെ നേതൃത്വത്തില്‍ അലാമിപള്ളിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടു തീര്‍ത്ത കൂറ്റന്‍ ദിനോസര്‍ ചൂട് കാരണം പൊട്ടി. നിരവധി പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് പണിത ദിനോസറിന്റെ പുറംതോലാക്കിയിട്ട പ്ലാസ്റ്റിക് ഷീറ്റാണ് കടുത്ത ചൂടില്‍ വീണ്ടുകയറിയത്. ഇതോടെ പൊട്ടിയ ഭാഗത്തിലൂടെ നിരവധി കുപ്പികള്‍ പുറത്തേക്ക് തെറിക്കുകയും ബസ് സ്റ്റാന്‍ഡ് പ്ലാസ്റ്റിക് കുപ്പികളാല്‍ നിറയുകയും ചെയ്തു. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരേ പ്ലാസ്റ്റിക് കുപ്പികള്‍ ചേര്‍ത്ത് ദിനോസര്‍ പ്രതിമയുണ്ടാക്കിയത്. ഇപ്പോള്‍ പലയിടത്തും പ്ലാസ്റ്റിക്ക് കവര്‍ കീറാന്‍ തുടങ്ങിയിട്ടുണ്ട്്.
ശക്തമായ കാറ്റില്‍ പ്ലാസ്റ്റിക്ക് പൊട്ടിയ ദ്വാരത്തിലൂടെ ഈ കുപ്പികളൊക്കെ പുറത്തു വന്നാല്‍ അലാമിപള്ളി ബസ് സ്റ്റാന്‍ഡും പരിസരവും പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് നിറയും. ഇവ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്ന ആശങ്കയുമുണ്ട്. ദിനോസറിനെ അവിടെ നിന്ന് മാറ്റുകയോ അല്ലെങ്കില്‍ കട്ടിയുള്ള പ്ലാസ്റ്റിക്ക് കവര്‍ ഉപയോഗിച്ച് പ്രതിമ സംരക്ഷിക്കുകയോ വേണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."