ധര്‍ണാ സമരം നടത്തി
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് അലംഭാവം വരുത്തുന്ന ഉദ്യോഗസ്ഥരെ വഴിയില്‍ തടയുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജേക്കബ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫിസിലേയ്ക്ക് നടത്തിയ ബഹുജന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ പരിതാപകരമാണ്.
റോഡുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തതിനാല്‍ നഗരത്തില്‍ ഗതാഗതകുരുക്കും രൂക്ഷമായിരിക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗത്തില്‍ തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് വിനോയി താണികുന്നേല്‍ അധ്യക്ഷത വഹിച്ചു. വിന്‍സന്റ് ജോസഫ്, അജാസ് പായിപ്ര, എല്‍ദോസ് പാലപ്പുറം, ടോമി പാലമല, ഷാജി നീരോലിക്കല്‍, എ.വി.പോള്‍, തങ്കച്ചന് കുന്നത്ത്, ജോളി താണികുന്നേല്‍, പി.എം.കുട്ടപ്പന്‍പിള്ള, മന്‍സൂര്‍, ജാന്‍സി ജോര്‍ജ്, റാണി റെജി, ഗ്രേസി സണ്ണി, ലോറന്‍സ് പോത്താനിക്കാട്, സേവി പൂവന്, ടിബിന്‍ തങ്കച്ചന്, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."