HOME
DETAILS

ജലസമൃദ്ധി: 150 പുതിയ കുളങ്ങള്‍ നിര്‍മിച്ചു

  
backup
July 06 2018 | 07:07 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf-150-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%95%e0%b5%81%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ട് ജലസമൃദ്ധി പദ്ധതിയില്‍ ജില്ലയില്‍ 150 കുളങ്ങള്‍ നിര്‍മിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം കാലവര്‍ഷാരംഭത്തിനു മുമ്പായി ജില്ലയില്‍ 123 പുതിയ കുളങ്ങള്‍ നിര്‍മ്മിക്കുന്നതിന് നേരത്തെ ലക്ഷ്യമിട്ടിരുന്നു. പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കുളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള ജലസമൃദ്ധി 2018 പദ്ധതിയ്ക്ക് സമാപനം കുറിച്ചു.
മഴയ്ക്ക് മുമ്പായി പുതിയ കുളങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതിലൂടെ ജില്ല നേരിടുന്ന കടുത്ത ജലക്ഷാമം ഒരു പരിധി വരെ പരിഹരിക്കുന്നതിനും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും കഴിയും.
കൂടാതെ കാര്‍ഷിക മേഖലയുടെ വികസനത്തിലൂടെ കുടുംബങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സമാപനചടങ്ങില്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോണി, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവന്‍, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ജോയ്‌സ് മാമ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു റ്റി. പോള്‍ കൃതജ്ഞത രേഖപ്പെടുത്തി. നേരത്തെ ഏപ്രില്‍ 29ന് കുന്നുകര ഗ്രാമപഞ്ചായത്ത് 13 -ാം വാര്‍ഡിലുള്ള ചാലക്കാപ്പറമ്പ് കുളം നിര്‍മിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ജില്ലയില്‍ 53 ഗ്രാമപഞ്ചായത്തുകളിലായാണ് 150 കുളങ്ങള്‍ നിര്‍മ്മിച്ചത്. കുളങ്ങളുടെ നിര്‍മ്മാണത്തിനായി മാത്രം 30375 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. ആകെ 68,87,381 രൂപ ചെലവഴിച്ചു; ഇതില്‍ 65,90,666 രൂപ തൊഴിലാളികള്‍ക്കുള്ള വേതനം മാത്രമായി നല്‍കിയെന്നു ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ജി. തിലകന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  9 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  32 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago