'മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നവരായിരിക്കണം കുട്ടികള്‍'
ഹരിപ്പാട്: തങ്ങളുടെ സൗഭാഗ്യങ്ങള്‍ ത്യജിച്ചു കൊണ്ടാണ് മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നത്, അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ കുട്ടികള്‍ക്കു കഴിയണമെന്ന് മുന്‍ പി.എസ്.സി ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
പള്ളിപ്പാട് നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ സഹജീവികളോട് ആര്‍ദ്രതയും സ്‌നേഹവുമുള്ളവരായി വളരണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ പി.കെ.ഗോപിനാഥന്‍ നായര്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി.പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രകുറുപ്പ് സമ്മാനദാനം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്ട്രസ് സി .എസ്. ഗീതാകുമാരി, പി.റ്റി.എ.പ്രസിഡന്റ് പ്രസന്നകുമാര്‍, സി.ആര്‍.സുരേന്ദ്രനാഥ്, എ.ആര്‍.ജയശ്രീ, ഇന്ദു.ആര്‍.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."