ലോഗോ പ്രകാശനം ചെയ്തു
ആറ്റിങ്ങല്‍: മുടങ്ങിക്കിടന്ന അഞ്ചുതെങ്ങ് ജലോത്സവത്തിന് വീണ്ടും തുടക്കം കുറിയ്ക്കുന്നു.ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശങ്ങള്‍ ഏകോപിച്ച് നടപ്പാക്കുന്ന കായലോര ടൂറിസത്തിന്റെ മുന്നോടിയായി നടത്തുന്ന അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ
ലോഗോ ആറ്റിങ്ങല്‍ ഗസ്റ്റ് ഹൗസില്‍ നടന്ന സമ്മേളനത്തില്‍ ഡോ. എ.സമ്പത്ത് എം.പി, ജലോത്സവ വര്‍ക്കിങ് കമ്മിറ്റി ചെയര്‍മാനും അഞ്ചുതെങ്ങ് മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ സി.പയസിന് നല്‍കി പ്രകാശനം ചെയ്തു. 20 ഓളം ചിത്രകാരന്മാരില്‍ നിന്നും എന്‍ട്രികള്‍ ലഭിച്ചതില്‍ നിന്നും ശ്രദ്ധേയമായത് തിരഞ്ഞെടുക്കകായിരുന്നു എന്ന് ഭാഹവാഹികള്‍ പറഞ്ഞു. ജലോത്സവത്തോടനുബന്ധിച്ച് നാടന്‍ ജലകായിക മത്സരങ്ങള്‍, ജലഘോഷയാത്ര, ജലവിളമ്പര ജാഥകള്‍, ബോട്ട് റൈസിംഗ്, മെഗാഷോകള്‍,കരഘോഷയാത്ര, ടൂറിസം മേള, അഞ്ചുതെങ്ങ് ചരിത്ര സെമിനാര്‍, കണ്ടല്‍ കാടുകള്‍ വച്ചു പിടിപ്പിക്കല്‍, ഗജ വീര ഘോഷയാത്ര, പുളിമൂട് കടവ്മുതല്‍ തുരുത്തി ക്ഷേത്രംവരെയുള്ള കായലോര ടൂറിസം വികസിപ്പിക്കല്‍ എന്നിയും നടക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ബി.എന്‍. സൈജു രാജ്, വിവിധ സബ്കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."