തുറമുഖ നിര്‍മാണ പാക്കേജ് നടപ്പാക്കിയില്ല: വിഴിഞ്ഞം ഇടവക സമരമുഖത്തേക്ക്
കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടു നടപ്പിലാക്കിയ പാക്കേജുകളില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇടവകയിലെ മത്സ്യതൊഴിലാളികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഇടവകയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികല്‍ സമരവുമായി രംഗത്തിറങ്ങുന്നു.
കരമടി , കട്ടമരം,മോട്ടോര്‍യാന മത്സ്യതൊാഴിലാളികള്‍, മത്സ്യകച്ചവടക്കാര്‍,മത്സ്യ ലേലക്കാര്‍ എന്നിവരുടെ നഷ്ടപരിഹാര പാക്കേജിന്റെ കാര്യത്തിലും പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യത്തിലും ബന്ധപ്പെട്ട അധികൃതര്‍ മത്സ്യ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇടവക അധികൃതര്‍ ആരോപിച്ചു.ഇതില്‍ പ്രതിഷേധിച്ചാണ് തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ടുള്ളതടക്കമുള്ള സമരം നടത്താന്‍ ഇന്നലെ വിഴിഞ്ഞം പാരിഷ് ഹാളില്‍ നടത്തിയ യോഗം തീരുമാനിച്ചത്. യോഗം ഇടവക വികാരി റവ ഫാ.വില്‍ഫ്രഡ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഈസാക്ക് ജോണ്‍ കൌണ്‍സില്‍ അംഗങ്ങള്‍,ഹാര്‍ബര്‍ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."