HOME
DETAILS

ബസ് ലോറിക്കു പിന്നിലിടിച്ച് ബസ്‌ഡ്രൈവര്‍ക്കു ഗുരുതര പരുക്ക്

  
backup
April 20, 2017 | 9:21 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a


ആറ്റിങ്ങല്‍: ദേശീയപാതയില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് ലോറിക്കു പിന്നിലിടിച്ച് ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്‍പാറ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. നെടുമങ്ങാട് മണ്ണൂര്‍ക്കോണം ഷിനു ഹൗസില്‍ ഷിനു.ആര്‍ (35) നെപരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച വെളുപ്പിന് 5 മണിയോടെയായിരുന്നു അപകടം.തമ്പാനുര്‍ സ്റ്റേഷനിലെ സ്‌കാനിയ ബസാണ് അപകടത്തില്‍ പെട്ടത്. ബാംഗളൂരില്‍നിന്നും തിരുവനന്തപുരത്തേയ്ക്ക വരികയായിരുന്നു ബസ്സ്. പൂവന്‍പാറ ഭാഗത്ത് ദേശീയപാതയില്‍ വെള്ള ലൈന്‍ വരക്കുന്ന മിഷ്യനുകള്‍ റോഡരികില്‍സ്ഥാപിച്ചിരിക്കുകയായിരുന്നു. ബസിന് മുന്നേപോയ മണ്ണുകയറ്റിയ ലോറി ഇതുകണ്ട് പെട്ടെന്ന് വലതേയ്ക്ക് വെട്ടിയൊഴിച്ച് സഡന്‍ ബ്രേക്ക് പിടിച്ചതാണ് അപകടകാരണമെന്ന് ബസ് കണ്ടക്ടര്‍ പൊലിസില്‍ മെഴി നല്‍കി.
മണ്ണു കയറ്റിയ ലോറി ബ്രേക്ക് ലൈറ്റ് മറയത്തക്ക വിധംടാര്‍പാളിന്‍ മൂടിയിരുന്നതിനാല്‍  ബസ് ഡ്രൈവര്‍ക്ക് ലൈറ്റ് കാണാനും കഴിഞ്ഞില്ലത്രേ. ബസില്‍ 36 യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ  മുന്‍ഭാഗം ഡ്രൈവര്‍ ഇരിക്കുന്നസ്ഥലം പാടേ തകര്‍ന്നു. വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. യാത്രക്കാരെ മറ്റാരു ബസ് വരുത്തി കയറ്റി അയച്ചു. സംഭവത്തെതുടര്‍ന്ന് ദേശീയാതയില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗത തടസം അനുഭവപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്നിട്ടും അടങ്ങാത്ത ക്രൂരത; ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലും കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍, ഗസ്സയിലെത്തുന്നത് ദിനംപ്രതി 171 ട്രക്കുകള്‍ മാത്രം, അനുവദിക്കേണ്ടത് 600 എണ്ണം 

International
  •  17 days ago
No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  17 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  17 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  17 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  17 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  18 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  18 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  18 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  18 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  18 days ago