അമേരിക്കയെ ചാരമാക്കിക്കളയും ഭീഷണി മുഴക്കി വീണ്ടും ഉ.കൊറിയ
പ്യോങ്‌യാങ്: അമേരിക്കക്ക് അതിശക്തമായ ആക്രമണ ഭീഷണിയുമായി ഉ.കൊറിയ വീണ്ടും രംഗത്ത്. ഉ.കൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുഖപത്രം ദ റോഡോങ് സിന്‍മണ്‍ ആണ് കടുത്ത ഭീഷണിസ്വരം ഉയര്‍ത്തിയിരിക്കുന്നത്. ആണവ പരീക്ഷണത്തില്‍നിന്ന് തടയാന്‍ ഉ.കൊറിയക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള എല്ലാ മാര്‍ഗങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് പത്രം ലേഖനം പ്രസിദ്ധീകരിച്ചത്.
തങ്ങള്‍ക്കുനേരെയുള്ള ആക്രമണ, അധിനിവേശ നീക്കങ്ങളെ ചെറുക്കാനായി അതിശക്തമായ ആക്രമണം തന്നെ ഉ.കൊറിയ നടത്തും. അത്തരമൊരു ആക്രമണമുണ്ടായാല്‍ ദ.കൊറിയയിലുള്ള അമേരിക്കയുടെ സാമ്രാജ്യത്വ അധിനിവേശ സേനയും സമീപപ്രദേശങ്ങളും മാത്രമായിരിക്കില്ല നാമാവശേഷമാകുക. അമേരിക്ക തന്നെ നശിച്ചു ചാരമാകുന്നത തരത്തിലുള്ള ആക്രമണമായിരിക്കും നേരിടേണ്ടിവരിക-പത്രം മുന്നറിയിപ്പ് നല്‍കുന്നു. ഇനിമുതല്‍ എല്ലാ ആഴ്ചയും മിസൈല്‍ പരീക്ഷണമുണ്ടാകുമെന്നും പ്രകോപനമുണ്ടായാല്‍ ആണവായും പ്രയോഗിക്കുമെന്നും കഴിഞ്ഞ ദിവസം ഉ.കൊറിയ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിറകെയാണ് ടില്ലേഴ്‌സണിന്റെ പ്രതികരണം പുറത്തുവന്നത്.
കഴിഞ്ഞയാഴ്ച പ്യോങ്‌യാങ്ങില്‍ നടന്ന സൈനിക ശക്തി പരേഡില്‍ ഉ.കൊറിയ മിസൈല്‍ ആയുധങ്ങളുടെ പ്രദര്‍ശനവും നടത്തിയിരുന്നു. എന്നാല്‍, പിറകെ ഞായറാഴ്ച നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."