അദ്വാനിക്കെതിരായ കേസ്; ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്ന് വിനയ് കത്യാര്‍
പട്ന: ബാബരി മസ്ജിദ് കേസില്‍ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്‍.കെ. അദ്വാനിക്കെതിരായി ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് നടത്തിയ പ്രസ്താവനയെ അനുകൂലിച്ച് ബി.ജെ.പി നേതാവ് വിനയ് കത്യാര്‍.
അദ്വാനിയുടെ രാഷ്ട്രപതി മോഹത്തിനുള്ള സാധ്യത തടയാനുള്ള ഗൂഢാലോചനയാണ് ബാബരി മസ്ജിദ് കേസിന് പിന്നിലുള്ളതെന്നും ഇതിന് ബി.ജെ.പിയിലെ അദ്വാനി വിരുദ്ധപക്ഷത്തിന് നേരെ സംശയിക്കേണ്ടതായ സാഹചര്യമുണ്ടെന്നുമാണ് ലാലു ആരോപിച്ചിരുന്നത്.
ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ അദ്വാനിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതോടെ ബി.ജെ.പിയിലെ അഭിപ്രായ വ്യത്യാസമാണ് മറനീക്കി പുറത്തുവന്നത്.
ലാലു പറഞ്ഞതില്‍ സത്യമുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് തനിക്ക് കൂടുതലായൊന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ബാബരി കേസില്‍ വിചാരണ നേരിടുന്ന ബി.ജെ.പി നേതാക്കളില്‍ ഒരാളാണ് വിനയ് കത്യാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."