യോഗ ചെയ്യുന്നവര്‍ക്ക് കൊവിഡ് വരാന്‍ സാധ്യതയില്ലെന്ന് കേന്ദ്രമന്ത്രി!
ന്യൂഡല്‍ഹി: കൊവിഡിനെതിരേ ലോകം വിവിധ മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍, വീണ്ടും ഇന്ത്യയില്‍നിന്ന് ഒരു അവകാശവാദം. യോഗ ചെയ്യുന്നവര്‍ക്ക് കൊവിഡ് ബാധിക്കാന്‍ സാധ്യതയില്ലെന്ന് ഒരു കേന്ദ്രമന്ത്രിയാണ് പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര യോഗദിനമായിരുന്ന ഇന്നലെയാണ് കേന്ദ്ര ആയുഷ് സഹമന്ത്രിയും ബി.ജെ.പി നേതാവുമായ ശ്രീപദ് നായിക് ഇത്തരം ഒരു അവകാശവാദവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ലോകത്താകെ യോഗ പ്രചരിക്കുന്നത് കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും അതു പരിശീലിക്കുന്നവര്‍ക്കു കൊവിഡ് ബാധിക്കാന്‍ സാധ്യതയില്ലെന്നുമായിരുന്നു മന്ത്രിയുടെ അവകാശവാദം. നേരത്തെ, മറ്റു ചില ബി.ജെ.പി നേതാക്കളും കൊവിഡിനെതിരായ പ്രതിരോധ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരുന്നു. ഗംഗാ ജലം കൊവിഡിനെ പ്രതിരോധിക്കുമോയെന്നു പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഐ.സി.എം.ആര്‍ ഇതു തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."