വയനാടിന്റെ തലവര മാറുമെന്ന പ്രതീക്ഷയില്‍ വോട്ടര്‍മാര്‍
കല്‍പ്പറ്റ: രാഹുലിന്റെ വരവോടെ വയനാടിന്റെ തലവര മാറുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍.
രൂപീകരണകാലം മുതലും അതിന് മുന്‍പും മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയങ്ങളായ റെയില്‍വേ, രാത്രിയാത്രാ നിരോധനം, മെഡിക്കല്‍ കോളജ്, ചുരം ബദല്‍പാത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയ്ക്കും രാഹുലിന്റെ വരവ് കരുത്തേകുന്നുണ്ട്.
പ്രധാന ആവശ്യങ്ങളായ റെയില്‍വേ, രാത്രിയാത്രാ നിരോധനം എന്നിവ പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകണമെന്നത് എ.ഐ.സി.സി അധ്യക്ഷന്റെ വരവിന് വയനാട് കാതോര്‍ക്കാനുള്ള പ്രധാന കാരണമാണ്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ മണ്ഡലമെന്ന വി.വി.ഐ.പി പരിഗണന വയനാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷ യുവ വോട്ടര്‍മാരും പങ്കുവയ്ക്കുന്നു. വി.വി.ഐ.പി സ്ഥാനാര്‍ഥി എത്തുന്നതോടെ മണ്ഡലം ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകുകയാണ്. ഇതോടെ പ്രചാരണ വിഷയങ്ങളിലും മാറ്റമുണ്ടാകുമെന്ന വിലയിരുത്തലുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."