HOME
DETAILS

രാഹുലിന്റെ വരവ്: നിലനില്‍പ്പ് ഭീഷണിയില്‍ ഇടതുപക്ഷം

  
backup
March 31 2019 | 22:03 PM

rahul-wayand-coming-left-allignment

തിരുവനന്തപുരം: ഇന്നലെ വരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കില്ല എന്നു തന്നെയായിരുന്നു സി.പി.എം കേന്ദ്രങ്ങള്‍ വിശ്വസിച്ചു പോന്നത്. ഇതിനായി യു.പി.എ ഘടകകക്ഷികളെ രംഗത്തിറക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സി.പി.എം ഭയപ്പെട്ടതു തന്നെ സംഭവിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ പോരിനെത്തുന്നു. അതു സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ തരംഗം സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി സൃഷ്ടിച്ചേക്കുമെന്ന ആശങ്കയിലാണ് സി.പി.എമ്മും ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളും.
കേരളത്തില്‍ ഏഴു സീറ്റുകളെങ്കിലും നേടുക എന്ന ലക്ഷ്യത്തോടെ കണക്കു കൂട്ടിയാണ് ഇത്തവണ സി.പി.എം ജനസ്വാധീനമുള്ള സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത്. പ്രചാരണത്തില്‍ യു.ഡി.എഫിനെക്കാള്‍ ഏറെ മുന്നോട്ടു പോയ ഈ സ്ഥാനാര്‍ഥികള്‍ സി.പി.എമ്മിന് രാഹുലിന്റെ ചുരം കയറിയുള്ള വരവ് ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കൈവിട്ടു പോയ വടകരയും കോഴിക്കോടും തിരിച്ചുപിടിക്കാനും കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ നിലനിര്‍ത്താനും സാധിക്കുമെന്നായിരുന്നു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ രാഹുലിന്റെ വരവ് മലബാറിലെ ഒന്‍പതു മണ്ഡലങ്ങളില്‍ പ്രതിഫലിക്കുക മാത്രമല്ല മറ്റു മണ്ഡലങ്ങളില്‍ ഇതിന്റെ തരംഗമുണ്ടാക്കുകയും ചെയ്യുമെന്നാണ് സൂചന. ഗ്രൂപ്പ് വഴക്കില്‍ വിഘടിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും നിഷ്പക്ഷ വോട്ടും സി.പി.എം ലക്ഷ്യം വച്ചിരുന്നു. എന്നാല്‍ രാഹുല്‍ എത്തുന്നതോടെ തമ്മില്‍ തല്ലിക്കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒന്നിക്കും. ന്യൂനപക്ഷ വോട്ടുകള്‍ വലിയ തോതില്‍ യു.ഡി.എഫിന് അനുകൂലമാവാനുമിടയുണ്ട്. ഇതാണ് ഇടതുപക്ഷത്തെ ഭീതിപ്പെടുത്തുന്നത്. തങ്ങളുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകുമെന്ന ആശങ്കയിലാണ് ഇന്നലെ തിരുവനന്തപുരത്തെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. അവരുടെ ആത്മവിശ്വാസ പ്രകടനത്തിലും ആശങ്ക പ്രകടമാണ്.


കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന ബി.ജെ.പി വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയവുമായി ഒത്തു പോകാത്ത നടപടിയാണ് എന്ന നിലയില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്യാനായിരിക്കും ഇനി സി.പി.എം ശ്രമിക്കുക. രാഹുലിന്റെ വരവോടെ ഇടതുപക്ഷം പ്രചാരണ വിഷയം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ ഇതുസംബന്ധിച്ച് യെച്ചൂരിയുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആശയവിനിമയം നടത്തി. രാഹുല്‍ തരംഗത്തെ ശക്തമായി പ്രതിരോധിക്കാനാണ് നേതാക്കളുടെ തീരുമാനം. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ പോരാട്ടം പ്രഖ്യാപിച്ച നേതാവ് വയനാട്ടിലെത്തി ഇടതുപക്ഷത്തിനെതിരേ മത്സരിക്കുന്നതിന്റെ സാംഗത്യമാകും ഇനി മണ്ഡലങ്ങളില്‍ മുന്നണി ചര്‍ച്ചയാക്കുക. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടും ബി.ജെ.പിയുടെ സാമ്പത്തിക നയവുമെല്ലാം പ്രചാരണ ആയുധമാക്കും. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് വിശദീകരിച്ച് ബി.ജെ.പിയല്ല കോണ്‍ഗ്രസിന് മുഖ്യ എതിരാളി ഇടതുപക്ഷമാണെന്ന് രാഹുലിന്റെ വരവോടെ സ്ഥാപിക്കാന്‍ ഇടതുപക്ഷം ശ്രമിക്കും.


വയനാട്ടില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. വയനാട് മണ്ഡലത്തിന്റെ പ്രവര്‍ത്തന നേതൃത്വം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഏറ്റെടുക്കും. നാളെ വയനാട്ടിലെത്തുന്ന കോടിയേരി ഇടതുപക്ഷ മണ്ഡലം കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ബൂത്ത് കമ്മിറ്റികളില്‍ പ്രവര്‍ത്തനം ശക്തമാക്കി കഴിവതും രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാനായിരിക്കും ഇടതു മുന്നണി ലക്ഷ്യംവയ്ക്കുക. ഇടതു പക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒരു വോട്ട് പോലും രാഹുലിന് മറിയാതിരിക്കാന്‍ അടിത്തട്ട് മുതല്‍ പ്രവര്‍ത്തനം നടത്താനും കുടുംബയോഗങ്ങള്‍ വിളിച്ച് രാഹുലിന്റെ വരവ് ഇടതുമുന്നണിയോടുള്ള വെല്ലു വിളിയാണെന്ന് വിശദീകരിക്കാനും കൂടുതല്‍ സ്‌ക്വാഡ് പ്രര്‍ത്തനം നടത്താനുമാണ് സി.പി.എം തീരുമാനം.


യെച്ചുരി ആദ്യ ഷെഡ്യൂളില്‍ വയനാട് മണ്ഡലത്തില്‍ ഉള്‍പെടുത്തിയിട്ടില്ലെങ്കിലും രാഹുല്‍ എതിരാളിയായതോടെ വയനാട്ടില്‍ എത്തിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. മുന്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വയനാട് മണ്ഡലത്തിലെ ഏറനാട്ടും മുക്കത്തും പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബി ഏപ്രില്‍ ആറിനും എസ്. രാമചന്ദ്രന്‍ പിള്ള നാലിനും പിണറായി 11നുംവയനാട്ടിലും ബൃന്ദ കാരാട്ട് 16ന് വയനാട് മണ്ഡലത്തിലെ വണ്ടൂരും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. കൂടാതെ സി.പി.എം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ഉള്‍പെടെയുള്ള സി.പി.ഐ ദേശീയ നേതാക്കളും മണ്ഡലത്തിലെത്തും. പ്രധാനമായും കുടുംബയോഗങ്ങള്‍ നടത്തി ഭൂരിപക്ഷം പരമാവധി കുറയ്ക്കാനായിരിക്കും ശ്രമിക്കുക.
ഇടതുപക്ഷത്തിനൊപ്പം എന്‍.സി.പി പോലുള്ള പാര്‍ട്ടികളും രാഹുല്‍ വയനാട്ടിലേക്ക് പോകരുതെന്ന സന്ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ തല്‍ക്കാലം സ്വന്തം കാര്യം നോക്കുകയെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. 200നു മുകളിലേക്ക് സീറ്റ് ഉയര്‍ത്തിയില്ലെങ്കില്‍ ഭരണം കിട്ടിയാലും പ്രാദേശിക പാര്‍ട്ടികള്‍ക്കു മുന്നില്‍ മുട്ടുമടക്കേണ്ടി വരും. 2014ല്‍ വാരണാസി തെരഞ്ഞെടുത്ത് നരേന്ദ്രമോദി ഉത്തര്‍പ്രദേശിനെ ഇളക്കി മറിച്ചതു പോലെ രാഹുലിന്റെ വയനാടന്‍ പരീക്ഷണം പതിനേഴാം ലോക്‌സഭയുടെ ഘടന നിര്‍ണയിക്കുമോ എന്നും ഒരു കാലത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിവേരിളക്കുമോ എന്നുമാണ് ഇനി അറിയാനുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago