ഗോലന്‍ കുന്ന്: യു.എസ് നടപടിയെ വിമര്‍ശിച്ച് അറബ് ലീഗ് ഉച്ചകോടി
തൂനിസ്: സിറിയന്‍ പ്രദേശമായ ഗോലന്‍ കുന്നിലെ ഇസ്റാഈല്‍ നടപടിയെ അപലപിച്ച് അറബ് ലീഗ് ഉച്ചകോടി.തുനീഷ്യന്‍ തലസ്ഥാനമായ തൂനിസിലാണ് 30ാം അറബ് ലീഗ് ഉച്ചകോടി ഇന്നലെ ആരംഭിച്ചത്. യമന്‍, സിറിയ, അല്‍ജീരിയയിലെ ജനകീയ പ്രതിഷേധം, ഖത്തര്‍ ബഹിഷ്കരണം, സുദാന്‍ പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കന്‍ ജറൂസലം ഉള്‍പ്പെടുന്ന ഫലസ്തീന് രാഷ്ട്രത്തിനായുള്ള പിന്തുണ ആവര്‍ത്തിക്കുകയാണെന്ന് ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.സിറിയന്‍ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന ഗോലന്‍ കുന്നുമായി ബന്ധപ്പെട്ടുള്ള ട്രംപിന്റെ തീരുമാനത്തെ തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനികള്‍ക്കായി അറബ് ലോകം ഒന്നിക്കണമെന്ന് തുനീഷ്യന്‍ പ്രസിഡന്റ് ബെജി കെയദ് എസ്സബ്സി പറഞ്ഞു.
അതിനിടെ ഉച്ചകോടിയില്‍ നിന്ന് അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബുത്ഫ്ളിക്ക, സുദാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ എന്നിവര്‍ വിട്ടുനിന്നത് ശ്രദ്ധേയമായി. ഇരുവര്‍ക്കുമെതിരേ സ്വന്തം രാജ്യങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."