ഓങ്ങല്ലൂര്‍ വില്ലേജ് ഇനി മുതല്‍ സ്മാര്‍ട്ട്്
പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ വാടനാംകുറുശ്ശിയിലുള്ള രണ്ടാമത്ത വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജാക്കി. പദ്ധതി പ്രവൃത്തി ഉദ്ഘാടനം മുഹമ്മദ് മുഹസിന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിന്റ് ജിഷാര്‍ പറമ്പില്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.വിജയന്‍, തഹസില്‍ദാര്‍ കാര്‍ത്യായനീദേവി, വില്ലേജ് ഓഫിസര്‍ ജയകൃഷ്ണന്‍, കൊടിയില്‍ രാമകൃഷ്ണന്‍, പി.ഉണ്ണിക്കൃഷ്ണന്‍, ടി.വി.ഗിരീഷ്, മുഹമ്മദ് മാനു, നിര്‍മിതി സൈറ്റ് എന്‍ജിനീയര്‍ സജീവ് സംബന്ധിച്ചു.
നിയോജകമണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ ഓങ്ങല്ലൂര്‍ രണ്ടാം വില്ലേജാണു സ്മാര്‍ട്ട് വില്ലേജാക്കാന്‍ തിരഞ്ഞെടുത്തത്. 40 ലക്ഷം രൂപ ചെലവില്‍ രണ്ടു നിലകളിലായി 1900 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മിക്കും. സൗകര്യപ്രദമായ ഓഫിസ് മുറികള്‍, ഹെല്‍പ്പ് ഡസ്‌ക്, പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള ഹാള്‍, രേഖകള്‍ സൂക്ഷിക്കാനുള്ള മുറി, ഫോമുകള്‍ പൂരിപ്പിക്കാനുള്ള സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, ജീവനക്കാര്‍ക്കു ഭക്ഷണം കഴിക്കാനുള്ള സ്ഥലം, ഓഫിസില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കുമായി രണ്ടു ശുചിമുറികള്‍ എന്നീ സൗകര്യങ്ങള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസില്‍ ഉണ്ടാകും. രേഖകള്‍ സൂക്ഷിക്കാനും ഉദ്യേഗസ്ഥര്‍ക്കായി കംപ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നു മുഹമ്മദ് മുഹസിന്‍ എംഎല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."