ഐ.സി.യുവില്‍ ജോലി ചെയ്യുന്നവര്‍ക്ക് പത്തു ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈന് ദിവസം വെട്ടിക്കുറച്ചു
ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ക്ക് ഏഴുദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈന് ദിവസം വെട്ടിക്കുറച്ച് ആരോഗ്യ വകുപ്പ്. പത്തു ദിവസം കൊവിഡ് പോസിറ്റീവ് ആയ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ഐ.സി.യുവില്‍ ജോലി നോക്കുന്ന ഡോക്ടറും, നഴ്സും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പത്തു ദിവസവും ഐസൊലേഷന്‍ വാര്‍ഡില്‍ പത്തു ദിവസം തുടര്‍ച്ചയായി ജോലി നോക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏഴു ദിവസവുമായാണ് ക്വാറന്റൈന് സമയം വെട്ടിക്കുറച്ചത്. നിലവില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പതിനാല് ദിവസം തുടര്‍ച്ചയായ ഡ്യൂട്ടിയും പതിനാലു ദിവസം ക്വാറന്റൈനുമായിരുന്നു. ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുള്ള ക്വാറന്റൈന് കേന്ദ്രങ്ങളിലായിരിക്കണം ഇവര്‍ തങ്ങേണ്ടത്. കൂടാതെ ജോലി നോക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും എട്ടുമണിക്കൂര്‍ ഡ്യൂട്ടി ചെയ്തിരിക്കണമെന്നും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ നാലു മണിക്കുര്‍ പി.പി.ഇ കിറ്റ് ധരിച്ചും, നാലുമണിക്കുര്‍ അല്ലാതെയും ജോലി നോക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കൊവിഡ് ഐ.സി.യുവിലും ഐസൊലേഷന്‍ വാര്‍ഡിലും ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറോ ആശുപത്രി സൂപ്രണ്ടോ ആയിരിക്കണം ഡ്യൂട്ടി നിശ്ചയിച്ച് നല്‍കാനെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."