ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിബന്ധനകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി
കൊച്ചി: ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രവാസികള്‍ എത്തുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുള്ളതുകൊണ്ടാണ് സംസ്ഥാനത്തിന്റെ എന്‍.ഒ.സി ആവശ്യമാകുന്നതെന്നും കേന്ദ്രം അറിയിച്ചു.
ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജികളിലാണ് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുകയായിരുന്നു. പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യംചെയ്ത് റെജി താഴമണ്‍, ഫൈസല്‍ കണ്ണോത്ത്, എന്‍. ഷഹീര്‍, ഷാഫി പൂക്കയില്‍, ജിബു ജേക്കബ് ഫിലിപ്പ്, പ്രവാസി ലീഗല്‍ സെല്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ഹരജി ജൂണ്‍ 29ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."