HOME
DETAILS

ലാലിഗയില്‍ ബലാബലം

  
backup
June 23 2020 | 04:06 AM

%e0%b4%b2%e0%b4%be%e0%b4%b2%e0%b4%bf%e0%b4%97%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b2%e0%b4%be%e0%b4%ac%e0%b4%b2%e0%b4%82

 


മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ കിരീടത്തോടടുക്കുമ്പോഴും പോരാട്ടം ശക്തമാക്കി റയലും ബാഴ്‌സയും. ഞായറാഴ്ച രാത്രി വരെ ഒന്നാമതായിരുന്ന ബാഴ്‌സയെ പിന്തള്ളി റയല്‍ പട്ടികയില്‍ മുന്നോട്ട് കുതിച്ചു. ശക്തമായ മത്സരത്തില്‍ റയല്‍ സോഷിഡാഡിനെ 2-1ന് പരാജയപ്പെടുത്തിയാണ് റയല്‍ വീണ്ടും പട്ടികയിലെ തലപ്പത്തെത്തിയത്.
റയലിനായി സെര്‍ജിയോ റാമോസ് പെനല്‍റ്റിയിലൂടെ അക്കൗണ്ട് തുറന്നപ്പോള്‍ കരിം ബെന്‍സേമയാണ് വിജയഗോള്‍ കുറിച്ചത്. ഇതോടെ 30 കളികളില്‍ നിന്ന് റയലിനും ബാഴ്‌സയ്ക്കും 65 പോയിന്റുണ്ടെങ്കിലും നേര്‍ക്കുനേര്‍ മത്സര കണക്കിന്റെ പിന്‍ബലത്തില്‍ റയല്‍ ഒന്നാമതെത്തുകയായിരുന്നു.
റയല്‍ സോഷിഡാഡിന്റെ തട്ടകത്ത് നടന്ന മത്സരത്തില്‍ അതിഥേയര്‍ക്കായിരുന്നു നേരിയ ആധിപത്യം. എങ്കിലും പ്രതിരോധപ്പിഴവാണ് സോഷിഡാഡിന് പരാജയം സമ്മാനിച്ചത്. ബെന്‍സേമ, റോഡ്രിഗസ്, ജൂനിയര്‍ വിനിഷ്യസ് ത്രയത്തെ ആക്രമണച്ചുമതലയേല്‍പ്പിച്ച് 4-3-2-1 ശൈലിയിലാണ് സിനദിന്‍ സിദാന്‍ തന്ത്രം മെനഞ്ഞത്.
വിരസമായിരുന്നു ആദ്യ പകുതി. ഇരുടീമും പോസ്റ്റിലേക്ക് നിരന്തരമായി പന്തെത്തിച്ചെങ്കിലും പടിക്കല്‍ കലമുടച്ച് മടങ്ങി. എന്നാല്‍ രണ്ടാം പകുതിയിലെ 50ാം മിനുട്ടില്‍ കളിയുടെ ഗതി മാറിത്തുടങ്ങി.
വിനീഷ്യസ് ജൂനിയര്‍ പോസ്റ്റിന്റെ ഇടതു മൂലയില്‍ നിന്ന് പന്തുമായി പോസ്റ്റിലേക്ക് നീങ്ങവെ, പ്രതിരോധതാരം ഫൗള്‍ ചെയ്തതിന് റയലിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. പെനല്‍റ്റിയെടുത്ത നായകന്‍ റാമോസിന് പിഴച്ചില്ല. അനായാസം പന്ത് വലയില്‍. 1-0ന് മുന്നിട്ടു നിന്ന ആത്മവിശ്വാസത്തില്‍ കളി തുടര്‍ന്ന റയലിന്റെ വലയില്‍ 67ാം മിനുട്ടില്‍ പന്ത് തൊട്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ വീണ്ടും ആശ്വാസം. രണ്ട് മിനുട്ടുകള്‍ക്കകം ബെന്‍സേമയിലൂടെ റയല്‍ വീണ്ടും വല ചലിപ്പിച്ചു. സോഷിഡാഡിന്റെ പ്രതിരോധപ്പിഴവിലൂടെയായിരുന്നു ഗോള്‍നേട്ടം. 83ാം മിനുട്ടില്‍ സോഷിഡാഡിന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മൈക്കേല്‍ മെറിനോ ടീമിനായി ഗോള്‍ കണ്ടെത്തിയെങ്കിലും ജയിക്കാന്‍ അത് മതിയായിരുന്നില്ല.
വെള്ളിയാഴ്ച നടന്ന കളിയില്‍ ബാഴ്‌സയെ സെവിയ്യ ഗോള്‍രഹിതമായി തളച്ചിരുന്നു. ഈ അവസരം മുതലെടുത്ത് റയലിന് ഒന്നാമതെത്തണമെങ്കില്‍ ഇന്നലെ ജയിക്കല്‍ അനിവാര്യമായിരുന്നു. കൊവിഡിനെ തുടര്‍ന്നു നിര്‍ത്തി വച്ച ലീഗ് പുനരാരംഭിച്ച ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണ് സോഷിഡാഡിനെതിരേ റയല്‍ സ്വന്തമാക്കിയത്. ലീഗിലെ മറ്റു മത്സരങ്ങളില്‍ സെല്‍റ്റാ വിഗോ 6-0ന് അലാവസിനെയും വലന്‍സിയ 2-0ന് ഒസാസുനയെയും തോല്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  10 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  10 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  10 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  10 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  10 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  10 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  10 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  10 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  10 days ago