സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്മാരകങ്ങള്‍ക്ക് പണം ഇഷ്ടംപോലെ
തിരുവനന്തപുരം: കൊവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സ്മാരകളുടെ നിര്‍മാണത്തിന് വാരിക്കോരി പണം അനുവദിച്ച് സര്‍ക്കാര്‍.
എറണാകുളം ജില്ലയില്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകത്തിന്റെ നിര്‍മാണത്തിന് 2016-17ലെ ബജറ്റില്‍ സര്‍ക്കാര്‍ പണം നീക്കിവച്ചിരുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അധികമായി ചെലവഴിച്ച പണം, നിലവിലെ ഉത്തരവില്‍ മാറ്റം വരുത്തി ക്രമപ്പെടുത്തി നല്‍കണമെന്ന അപേക്ഷയിലാണ് ഈ പ്രതിസന്ധിക്കാലത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 49,74,000 രൂപയാണ് അധികമായി അനുവദിച്ച് ഉത്തരവായത്. അതുപോലെ സുകുമാര്‍ അഴീക്കോടിനുവേണ്ടിയുള്ള സ്മാരകവും 2016-17ലെ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയക്ടറുടെ ആവശ്യപ്രകാരം സ്മാരകത്തിനായി അന്‍പത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അധിക ഫണ്ടായി അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."